Advertisement

സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് 12 കാരന് ക്രൂര മർദ്ദനം

October 4, 2017
Google News 1 minute Read
12 year old manhandled alleging homosexual police cruel attack against 16 year old calicut boy group who killed rape case accused caught kannur CPM worker attacked sessions court bail to valayar rape case accused canclled by HC, valayar rape case

സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് ഡൽഹിയിൽ 12 വയസുകാരന് മർദ്ദനം. ഡൽഹിയിലെ ഷകർപൂർ മേഖലയിൽ വെച്ചാണ് കുട്ടിയെ ഒരുകൂട്ടമാളുകൾ തല്ലിച്ചതച്ചത്

കുട്ടിയുടെ പിതാവിന്റെ കടയിലെത്തി ഇവരെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മർദ്ദിക്കുകയായിരുന്നു. കല്ലുകളും ബെൽറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

നേരത്തെ പിതാവിനൊപ്പം ഗണേഷ് നഗറിലേക്ക് പോവുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വവർഗാനുരാഗിയെന്ന് വിളിക്കുകയും കുട്ടിയുടെ പിതാവ് ഇതിനെതിരെ പ്രതിഷേധിക്കുകയുമായിരുന്നു. പിന്നീട് സംഘവുമായി വാക്കുതർക്കമുണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ട് ഇരുവിഭാഗക്കാരെയും തിരിച്ചയക്കുകയും ചെയ്തു. ഇതിന് ശേഷമാണ് സംഘം കുട്ടിയുടെ പിതാവിന്റെ കടയിലെത്തി മർദ്ദിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

12 year old manhandled alleging  homosexual

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here