Advertisement

കീടനാശിനി ശ്വസിച്ച് 18കർഷകർ മരിച്ചു; 400 പേർ ആശുപത്രിയിൽ

October 4, 2017
Google News 1 minute Read
pesticide

വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിലാണ് സംഭവം.400 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുത്തിച്ചെടിയ്ക്ക് അടിയ്ക്കുന്ന കീടനാശിനി ശ്വസിച്ചാണ് അപകടം ഉണ്ടായത്. ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ടാണ് ഇത്രയും പേർ മരിച്ചത്.   പ്രൊഫെക്‌സ് സൂപ്പര്‍ എന്ന കീടനാശിനി ശ്വസിച്ചവർക്കാണ് അപകടം പിണഞ്ഞത്. പരുത്തിച്ചെടികളിലെ കീടങ്ങളെ തുരത്തുന്ന കീടനാശിനിയാണിത്. മുൻ കരുതൽ എടുക്കാതെയാണ് കർഷകർ കീടനാശിനി ഉപയോഗിച്ചത്.  കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയത് ഈ കീടനാശിനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കീടനാശിനി ശ്വസിച്ച് മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

pesticide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here