കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം റദ്ദ് ചെയ്തു

കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) സസ്‌പെന്‍ഡ് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയന വിഭാഗത്തിന്റെയും അഭാവങ്ങള്‍ പരിഗണിച്ചാണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് എംസിഐ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ജൂലൈ മാസത്തിൽ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു എംസിഐ കോഴ്സിന്റെ അംഗീകാരം റദ്ദ് ചെയ്തത്. വിശദീകണം നൽകാൻ കോളേജ് അധികൃതരോട് എംസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം സംഘം ഒരിക്കൽ കൂടി കോളേജിൽ പരിശോധന നടത്തും. ഇതിന് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം, കോഴ്‌സിന്റെ അനുമതി റദ്ദ് ചെയ്തതു സാങ്കേതിക പിഴവാണെന്നാണു ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിശദീകരണം. വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം എംസിഐ തീരുമാനം പുനഃപരിശോധിക്കുമെന്നാണു കരതുതുന്നതെന്ന് രാജീവ് സദാനന്ദൻ പ്രതികരിച്ചു.
നിലവില്‍ 150 എംബിബിഎസ് സീറ്റുകളാണു കോട്ടയം മെഡിക്കല്‍ കോളജിനുള്ളത്. കോളജിന്റെ വിശദീകരണം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളിയാല്‍ 50 സീറ്റുകള്‍ കോളജിനു നഷ്ടപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here