പോലീസുകാരനെ ആക്രമിച്ച സംഭവം; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും കൂട്ടാളിയും അറസ്റ്റിൽ

തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറിയും കൂട്ടാളിയും പിടിയില്‍. ജില്ലാ സെക്രട്ടറി ശരത് എം.എസ്, എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഷാല്‍ബിന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇരുവരും തൊടുപുഴ ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
തൊടുപുഴ സ്റ്റേഷനിലെ ജോസ് എന്ന പോലീസുകാരനെയാണ് എസ്എഫ്‌ഐക്കാര്‍ കയ്യേറ്റം ചെയ്തത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. സ്റ്റേഷന് മുന്നില്‍ വച്ച് പോലീസുകാരന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിജിപി വിശദീകരണം തേടിയിരുന്നു. ആക്രമണ ദൃശ്യങ്ങൾ തൊടുപുഴ നഗരസഭയുടെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ ജയിലിലേക്കയച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here