Advertisement

മീശ റാലി; പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകൾ

October 5, 2017
0 minutes Read
gujarat-dalit-moustache-protest

ദളിത് പ്രക്ഷോഭങ്ങളിൽ വ്യത്യസ്തമായി ഒരു പ്രതിഷേധം കൂടി. മീശ വളർത്തിയ ദളിതരെ ആക്രമിക്കുന്ന നടപടിയ്‌ക്കെതിരെയാണ് പ്രതിഷേധം നടത്താനൊരുുന്നത്. ദളിത് അവകാശ സംഘടനാ നേതാക്കൾ ഇതിനായി മീശറാലി സംഘടിപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിലായി ഗുജറാത്തിൽ രണ്ട് ദളിത് യുവാക്കളെ മീശ വളർത്തിയതിന്റെ പേരിൽ ആക്രമിച്ചിരുന്നു. സിദ്ധാർത്ഥ് പരാമർ (24)നെയും ബന്ധുവിനെയുമാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടന്നത്.

മിസ്ടർ ദളിത് എന്ന പേരിൽ വാട്‌സ് ആപ് പ്രൊഫൈൽ മീശയുടേതാക്കിയും പ്രതിഷേധിച്ചതിന് പിന്നാലെയാണ് മീശറാലി സംഘടിപ്പിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ വിവിധ ദളിത് സംധടനാ നേതാക്കൾ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top