കങ്കണ-ഹൃത്തിക് പ്രണയവിവാദം; ഒടിവിൽ തുറന്നുപറച്ചിലുമായി ഹൃതിക് രംഗത്ത്

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു കങ്കണ-ഹൃത്തിക് പ്രണയവിവാദം. ഇരുവരും തമ്മിൽ ഏഴ് വർഷക്കാലത്തോളം പ്രണയത്തിലായിരുന്നുവെന്ന് കങ്കണ ആരോപിക്കുമ്പോൾ സ്വകാര്യമായി താൻ കങ്കണയെ കണ്ടിട്ടില്ലെന്നും, തെളിവിനായി ഒരു ഫോട്ടോ പോലുമില്ലെന്നും പറഞ്ഞ് വിവാദത്തിനൊതിരെ ആദ്യമായി പരസ്യപ്രസ്ഥാവനയുമായി ഹൃത്തിക് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇത് സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്.
ജനുവരിയിൽ ഇരുവരും പാരീസിൽവെച്ച് എൻഗോജ്ഡ് ആയി എന്നായിരുന്നു കങ്കണയുടെ വാദം. എന്നാൽ ജനുവരിയിൽ താൻ ഇന്ത്യയ്ക്ക് പുറത്തെവിടെയും പോയിട്ടില്ലെന്ന് തന്റെ പാസ്‌പോർട്ട് നോക്കിയാൽ അറിയാമെന്ന് ഹൃത്തിക് പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :
hrithik roshan about kangana and hrithik roshan alleged love affair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here