മാരുതി സുസുക്കി നിർമാണ പ്ലാന്റിൽ പുലി

നാടിനെ ഭീതിയിലാഴ്ത്തി മാരുതി സുസുക്കി എഞ്ചിൻ നിർമാണ പ്ലാന്റിൽ പുലി.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മനേസറിൽ സ്ഥിതി ചെയ്യുന്ന മാരുതി സുസൂക്കിയിടെ എഞ്ചിൻ നിർമാണ പ്ലാന്റിൽ ചുറ്റിക്കറങ്ങുന്ന പുലി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടത്.
ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പൊലിസും വനം വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയ്ക്കായുള്ള തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടാൻ ശ്രമിക്കുന്നത്.
പുലിയുടെ ആക്രമണം ഭയന്ന് താൽക്കാലികമായി നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ആയിരത്തോളം ജീവനക്കാർ രാവിലെ 7 മണിയോടെ ജോലിയ്ക്കായി പ്ലാന്റിലെത്തിയിരുന്നു. തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും പുലിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
leopard in maruti suzuki factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here