ആ പ്രണയം സത്യം; പ്രഭാസും അനുഷ്കയും വിവാഹിതരാകുന്നു!

ബാഹുബലിയിലെ ആ പ്രണയ ജോഡികൾ ജീവിതത്തിലും ഒന്നിക്കാൻ പോകുന്നതായി റിപ്പോർട്ട്. പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കേട്ട് തുടങ്ങിയിട്ട് കാലങ്ങളായി. ഇരുവരും ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നും വിവാഹ നിശ്ചയം ഡിസംബർ മാസത്തിൽ നടക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇന്ത്യാ ഡോട്ട് കോം എന്ന വെബ്സൈറ്റിനെ ഉദ്ദരിച്ച് ഇന്ത്യാടുഡേയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ബാഹുബലിയ്ക്ക് മുമ്പ് ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബാഹുബലി റിലീസ് ആയതോടെയാണ് ഗോസിപ്പുകളും റിലീസ് ചെയ്തത്. എന്നാൽ അന്ന് ഗോസിപ്പ് എന്ന് പറഞ്ഞ് തള്ളിയ പ്രണയ വാർത്ത സത്യമാണെന്ന് അറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് ആരാധകർ.
അടുത്തിടെ ബോളിവുഡ് താരം രവീണ ടണ്ടനൊപ്പം ഹൈദരാബാദില്‍ ഒരു സ്വകാര്യചടങ്ങില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് വന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവാര്‍ത്തയും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here