വീണ്ടും ബിജെപി ഫോട്ടോഷോപ്പ് ദുരന്തം; സണ്ണി ലിയോണിനെ കാണാനെത്തിയവരെ അമിത് ഷാ ആരാധകരാക്കി

സണ്ണി ലിയോണിനെ കാണാനെത്തി ആൾക്കൂട്ടത്തെ അമിത്ഷായുടേതാക്കി വീണ്ടും ബിജെപി ഫോട്ടോഷോപ്പ്. സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആൾക്കൂട്ടം അമിത് ഷായെ കാണാനെത്തിയവരാണെന്ന് കാണിച്ചാണ് ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്. കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രയിൽ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്ന കുറിപ്പോടെയാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിജെപിയോട് ആഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കൺ ഫെയ്‌സ്ബുക്ക് ട്രോൾ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പോസ്റ്റ് പുറത്തുവന്നതോടെ ബിജെപിയുടെ തള്ള് പോസ്റ്റുകളെ പരിഹസിച്ച് നിരവധി പോസ്റ്റുകളും ട്രോളുകളുമാണ് ഇറങ്ങുന്നത്.
അമിത് ഷാ ഉദ്ഘാടനം ചെയ്ത ജനരക്ഷാ യാത്രയ്ക്ക് ാളുകൾ കുറവാണെന്ന് വാർത്തകൾ വരുന്നതിന് തൊട്ടുപിന്നാലെയാണ് ഫോട്ടോഷോപ്പുമായി ബിജെപി അനുഭാവികൾ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here