ആക്രമണത്തിന് ഇരയായ നടിയാണ് എനിക്കീ ചിത്രം അയച്ച് തന്നത്; റിമാ കല്ലിങ്കല്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം വ്യാപകമായി പ്രചരിച്ചതും, ചര്‍ച്ച ചെയ്യപ്പെട്ടതുമായ ഒരു പോസ്റ്റാണിത്. പോസ്റ്റിട്ട ലൂസേഴ്സ് മീഡിയയെ ഇപ്പോള്‍ ഫെയ്സ് ബുക്കില്‍ കാണാനില്ലെങ്കിലും ഈ സ്ക്രീന്‍ ഷോട്ട് കാണാത്ത ഒരു മലയാളിയും ലോകത്ത് ഇല്ലെന്ന് നിസംശയം പറയാം. ഈ പോസ്റ്റിനെ കുറിച്ച് തന്നെയാണ് റിമാ കല്ലിങ്കലിന്റെ പോസ്റ്റും പറയുന്നത്.
കൊച്ചിയില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ നടിതന്നെയാണ് ഈ ചിത്രം തനിക്ക് അയച്ചതെന്ന മുഖവുരയോടെയാണ് റിമാ കല്ലിങ്കലിന്റെ പോസ്റ്റ്. നടി ഇപ്പോഴും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ട്. ഫെബ്രുവരി 17നാണ് അവള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. വളരെ കുറച്ച് പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്. നല്ലവരായ പുരുഷന്മാർക്ക് വേണ്ടി നാം സ്ത്രീകൾ നിലകൊള്ളണം. അവരെ രക്ഷിക്കണം.പുലിമുരുകൻ സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമർശിച്ചവർ മോഹൻലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാർക്കും നാണക്കേട് ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവർരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്‍ക്കും അപമാനമുണ്ടാക്കി.
ദിലീപിന് ഇത്തരത്തില്‍ ക്വട്ടേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഈ പോസ്റ്റ് പറയുന്നത്. യഥാര്‍ത്ഥ പുരുഷന്മാരേയും പുതിയ തലമുറയേയും ഈ ഹിറോയിസത്തില്‍ നിന്നാണ് നമ്മള്‍ രക്ഷപ്പെടുത്തേണ്ടത് എന്നും പോസ്റ്റ് പറയുന്നു. റിമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here