Advertisement

ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ അന്തരിച്ചു

October 7, 2017
0 minutes Read
Kundan-shah-is-no-more

ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദൻ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബെയിലെ വസതിയിൽ വച്ച് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം.

കഭി ഹാൻ കഭി നാ, ജാനോ ബൈ ദോ യാരോ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ ജാനോ ബൈ ദോ യാരോ എന്ന ആദ്യ ചിത്രത്തിന് തന്നെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ഈ പുരസ്‌കാരം തിരിച്ച് നൽകുകയും ചെയ്തു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന നുക്കഡ്, വാഗ്ലെ കി ദുനിയ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top