Advertisement

ബൈക്ക് വാങ്ങൂ ആടിനെ നേടൂ; ദീപാവലി ഓഫറുമായി ഹീറോ ഡീലർ

October 7, 2017
Google News 0 minutes Read
tree-goats

പ്രൊഡക്ടുകൾ വിറ്റ് പോകാൻ ഓഫറുകൾ നൽകുക സ്ഥിരമാ.ി ചെയ്തുവരുന്ന വിപണന തന്ത്രമാണ്. മിക്ക ആഘോഷവേളകളിലും ഉത്സവ സീസണുകളിലും ഇത് വിജയിക്കാറുമുണ്ട്. എന്നാൽ വ്യത്യസ്തമായൊരു ഓഫറാണ് ഇത്തവണ തമി്‌നാട്ടിൽനിന്ന് കേട്ടത്.

ഹീറോ ബൈക്ക് വാങ്ങുന്നവർക്ക് എല്ലാവർക്കും ആടിനെ സൗജന്യമായി നൽകുമെന്നായിരുന്നു ഓഫർ. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഓഫർ പിൻവലിയ്ക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോർകോർപ്പ് ഡീലര് ഗായത്രി മോട്ടോഴ്‌സാണ് ഇത്തരമൊരു രസകരമായ ഓഫർ നൽകിയത്.

ആദ്യ ദിവസം തന്നെ നൂറിലേറെ പേർ ബുക്ക് ചെയ്യുകയ്യും തുടർന്നുള്ള ദിവസങ്ങളിലും ബുക്കിംഗ് തുടരുകയും ചെയ്തതോടെയാണ് ഓഫർ പിൻവലിക്കേണ്ടി വന്നത്. ഇത്രയുമധികം ആടുകളെ കുറഞ്ഞ സമയത്തിനുള്ളിൽ സംഘടിപ്പിക്കാനാകില്ലെന്നതിനാലാണ് ഓഫർ പിൻവലിച്ച് ഡീലേർസ് തടിയൂരിയത്. ഒക്ടോബർ 11 മുതൽ 14 വരെ ഹീറോ ബൈക്ക് വാങ്ങുന്നവർക്ക് ആടിനെ സൗജന്യമായി നൽകാമെന്നായിരുന്നു ഓഫർ. ഇനി വിളിക്കുന്നവർക്ക് മറ്റൊരു ഓഫർ നൽകാനുള്ള ആലോചനയിലാണ് ഗായത്രി മോട്ടോഴ്‌സ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here