ഒബാമ കെയർ; സൗജന്യ ജനന നിയന്ത്രണ പദ്ധതിയും ട്രംപ് പിൻവലിച്ചു

ഒബാമ കെയറിന്റെ ഭാഗമായ സൗജന്യ ജനന നിയന്ത്രണ പദ്ധതി പിൻവലിക്കാൻ അമേരിക്കൻ കനമ്പനികൾക്ക് അനുമതി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ജനന നിയന്ത്രണ പദ്ധതി പിൻവലിയ്ക്കാൻ അനുമതി നൽകിയത്. പദ്ധതി കമ്പനി സൗജന്യമായി നൽകണമെന്നായിരുന്നു വ്യവസ്ഥ.
അഞ്ച് കോടിയിലേറെ സ്ത്രീകൾക്ക് ഗുണപ്രദമായിരുന്ന പദ്ധതിയാണ് പ്രസിഡന്റ് ട്രംപിന്റെ അനുമതിയോടെ അവസാനിപ്പിക്കുന്നത്. നിലവിൽ മതസ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഇളവ് എല്ലാ കമ്പനികൾക്കും ബാധകമാക്കുകയാണ് ചെയ്യുന്നത്.
സൗജന്യമായി പദ്ധതി നൽകുന്നത് ഗുണം ചെയ്യില്ലെന്നും സൗജന്യമല്ലെങ്കിൽ അപകടകരമായ ജീവിത ശൈലിയിൽനിന്ന് ജനങ്ങൾ പിൻമാറുമെന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ നടപടിയിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൗരവകാശ സംഘടനകൾ. ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here