നടൻ ജയ് യുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നടൻ ജയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. കേസ് പരിഗണിക്കവെ ഹാജരാകാതിരുന്നതിനെ തുടർന്ന് താരത്തെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ജയ് കോടതിയിൽ ഹാജരായെങ്കിലും ലൈസൻസ് റദ്ദാക്കുകയായിരുന്നു.
5200 രൂപ പിഴയടയ്ക്കാനും ലൈസൻസ് റദ്ദാക്കാനുമാണ് കോടതിയുടെ ഉത്തരവ്. സെയ്താപ്പേട്ട് കോടതിയാണ് ഉത്തരവിട്ടത്. ജയ് കുറ്റം സ്വമേധയാൽ സമ്മതിക്കുകയായിരുന്നു. ആറ് മാസത്തേക്കാണ് ലൈസൻസ് റദ്ദ് ചെയ്തത്. വിലക്ക് ലംഘിച്ചാൽ ആറ് മാസത്തേക്ക് കൂടി ലൈസൻസ് റദ്ദ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here