സൗദി അല്‍സലാം കൊട്ടാരത്തിന് സമീപം വെടിവെപ്പ്; രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു

al salam

സൗദി അല്‍സലാം കൊട്ടാരത്തിന് സമീപം വെടിവെപ്പ്. ആക്രമണത്തില്‍ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. ആക്രമിയെ മറ്റ് അംഗരക്ഷകര്‍ ചേര്‍ന്ന് വെടിവച്ചു കൊന്നു. കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്കാണ് അക്രമി നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് അംഗകരക്ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന 28 കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. അല്‍സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പരിശോധന ചെക്ക്‌പോസ്റ്റിലായിരുന്നു അക്രമി കാറിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കലാഷ്‌നിക്കോവ് റൈഫിള്‍ ഉപയോഗിച്ചായിരുന്നു അക്രമിയുടെ ഏറ്റുമുട്ടല്‍ ഇയാളുടെ കാറില്‍ നിന്ന് കലാഷ്‌നിക്കോവ് തോക്കും മുന്ന് കൈബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
al salam palace‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More