Advertisement

ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് അവകാശമുന്നയിച്ച് ദീപ

October 8, 2017
0 minutes Read
deepa vijayakumar

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾക്കായി സഹോദര പുത്രി ദീപ ജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. വേദനിലയം ജയലളിത സ്മാരകമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ദീപ വ്യക്തമാക്കുന്നു. ഇതോടെ ജയലളിതയുടെ പോയസ് ഗാർഡനിലെ വേദനിലയം ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ അവകാശത്തിന്റെ പേരിൽ നിയമ പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകൾ പ്രകാരം ജയലളിതയ്ക്ക് 117 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ചെന്നെയിലെ വിവിധ സ്ഥലങ്ങളിലെ വീടുകൾ, കൊടനാട് എസ്റ്റേറ്റ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, റിസോർട്ടുകൾ, ഫാം ഹൗസുകൾ, മറ്റ് സമ്പാദ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top