Advertisement

ഇന്ത്യൻ വ്യോമസേനയ്ക്ക് 85 വയസ്സ്

October 8, 2017
Google News 10 minutes Read

എൺപത്തിയഞ്ചാം വാർഷികം ആഘോഷിച്ച് ഇന്ത്യൻ വ്യേമസേന.ഇന്ത്യൻ വ്യോമസേനാ ദിനമായ ഇന്ന് വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടന്ന ആഘോഷങ്ങളിൽ വിവിധ എയർക്രാഫ്റ്റുകൾ പങ്കെടുത്തു.

iaf

രാവിലെ പ്രമുഖ സ്‌കൈ ഡൈവിംഗ് ടീമായ ആകാശ് ഗംഗയുടെ പ്രകടനം നടന്നു. ഒക്ടോബർ ഒന്നുമുതൽ ഇവരുട പരിശീലന പരിപാടികൾ ആരംഭിച്ചിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ ആശംസകളറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് ട്വിറ്ററിലൂടെ ആശംസകളറിയിച്ചു. വ്യോമസേനയുടെ ദൃഢനിശ്ചയവും വൈദഗ്ധ്യവുമാണ് നമ്മുടെ ആകാശത്തെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here