Advertisement

രഘുറാം രാജന്‍ നൊബേല്‍ സാധ്യതാ പട്ടികയില്‍

October 8, 2017
Google News 1 minute Read
rakhuram rajan

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രഘുറാം രാജന്‍ ഉള്‍പ്പെടെ ആറു പേരുടെ പേരാണ്  സാധ്യതാ പട്ടികയിലുള്ളത്.  സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനജേതാവിനെ തിങ്കളാഴ്ച സ്റ്റോക്ക്ഹോമിലാണ് പ്രഖ്യാപിക്കുക. 2016 സെപ്റ്റംബര്‍ നാലിന് ആര്‍.ബി.ഐയുടെ ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായി ജോലിചെയ്യുകയാണ് രാജന്‍.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here