Advertisement

ഈ ചിത്രങ്ങളാണ് കാലത്തെ അതിജീവിക്കുക; വിവാഹ ചിത്രം പങ്കുവച്ച് സാമന്ത

October 8, 2017
35 minutes Read

‘എനിക്കറിയില്ല എന്താണ് പറയേണ്ടതെന്ന്. ഇന്നലെ എന്റെ വിവാഹ ദിനത്തില്‍ എടുത്ത ചിത്രമാണിത്. . പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തില്‍ മുങ്ങിപ്പോയ വധു.ഒരു വികാരമാണ് വധുവില്‍ നിറഞ്ഞിരിക്കുന്നത്,  കുറേ കുറേ ചിരികള്‍ക്കിടയില്‍ വധു, സമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും’

ഇന്നലെ വിവാഹ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് സാമന്ത കുറിച്ച വാക്കുകളാണിവ. ഗോവയില്‍ പത്ത് കോടി ചെലവഴിച്ച് നടത്തിയ വിവാഹ മാമാങ്കത്തില്‍ നാഗ ചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ് ഉടുത്തത്. അര്‍ദ്ധരാത്രിയാണ് നാഗ ചൈതന്യ സാമന്തതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വെള്ളിയാഴ്ചയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. അലെന്‍ ജോസഫിയാണ് ഈ ചിത്രം പകര്‍ത്തിയത്. നാഗചൈതന്യയുടെയും സമന്തയുടെയും പേരുകള്‍ ചേര്‍ത്ത് chaisam എന്ന ഹാഷ് ടാഗിലാണു സമൂഹമാധ്യമങ്ങള്‍ താരവിവാഹം ആഘോഷിച്ചത്.

\

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top