ജീൻപോൾ, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെയുള്ള കേസ് റദ്ദാക്കി

നടിയോട് മോശമായി പെരുമാറിയെന്ന കേസിൽ യുവ സംവിധായകൻ ജീൻപോൾ ലാൽ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ നടപടികൾ പൊലീസ് അവസാനിപ്പിച്ചു. പരാതി ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും നടി നൽകിയ സത്യവാങ്മൂലത്തെത്തുടർന്ന് എഫ്.ഐ.ആർ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.
ഹണീബി2 എന്ന സിനിമയുമായി ബന്ധപ്പെട്ട് യുവനടി നൽകിയ കേസാണ് അവസാനിപ്പിച്ചത്. സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം പ്രതിഫലം ചോദിച്ച തന്നോട് അശ്ലീല ഭാഷയിൽ സംസാരിച്ചു, തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി, പ്രതിഫലം നൽകിയില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു യുവനടി പരാതി നൽകിയത്. മൊഴി രേഖപ്പെടുത്തിയ പൊലീസ്, സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി സാങ്കേതിക പ്രവർത്തകരായ അനിൽ, അനിരുദ്ധ് എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുത്തു. പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
case against jean paul and sreenath bhasi closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here