ദില്ലിയിലെ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് ഇന്ന്

ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച് നടത്തും.കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെയും സി.പി.എമ്മിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനുമായി നടത്തുന്ന മാർച്ച് വി.പി ഹൗസില്‍ നിന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മാർച്ചിൽ പങ്കെടുക്കും.
രാവിലെ പതിന്നൊന്ന് മണിയോടെ മാര്‍ച്ച് ആരംഭിക്കും. ബി.ജെ.പി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കേരള രക്ഷാ യാത്ര സമാപിക്കുന്നതുവരെ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി ആസ്ഥാനത്തേക്ക് എല്ലാദിവസവും ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ പ്രതിഷേധം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here