കറുത്ത നിറത്തെ അപമാനിച്ചു; ഒടുവിൽ മാപ്പപേക്ഷിച്ച് ഡോവ്

കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പരസ്യം പോസ്റ്റ് ചെയ്ത ഡോവ് ഒടുവിൽ മാപ്പ് പറഞ്ഞു.
കറുപ്പ് നിറത്തെ വെളുപ്പിക്കാൻ എന്ന ലേബലിൽ ഡോവിന്റെ പുതിയ ലോഷൻ സോഷ്യൽ മീഡിയകൾ വഴി പരിചയപ്പെടുത്തിയിരുന്നു. ഈ പരസ്യത്തിനായി ഉപയോഗിച്ച ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കറുത്ത നിറമുള്ള യുവതി ബ്രൗൺ കളർ ടീഷർട്ട് ഊരിമാറ്റുമ്പോൾ തൽ സ്ഥാനത്ത് പിന്നെ കാണുന്നത് വെളുത്ത ടീഷർട്ട് അണിഞ്ഞ വെളുത്ത യുവതിയെ ആണ്. കറുത്ത നിറത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ഡോവിന്റെ ഈ വംശീയ അധിക്ഷേപ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയലൂടെ നിരവധി പേരാണ് പ്രതികരിച്ചത്.
An image we recently posted on Facebook missed the mark in representing women of color thoughtfully. We deeply regret the offense it caused.
— Dove (@Dove) October 7, 2017
dove apologizes for racially sensitive ad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here