അനോറക്‌സിയ എന്ന ഭീകരമായ അവസ്ഥയിൽ നിന്ന് ആരോഗ്യകരമായ ജീവിതത്തിലേക്ക്; ഇത് അതിജീവനത്തിന്റെ കഥ

സിനിമാ താരങ്ങളെ പോലെയും, മോഡലുകളെ പോലെയും മെലിഞ്ഞ് ആകാരവടിവുള്ള ശരീരമാണ് ഇന്നത്തെ യുവതീ-യുവാക്കളുടെ സ്വപ്നം. ഇതിനായി ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ത്യജിച്ച് സദാ സാലഡുകളും, പച്ചവെള്ളവും മാത്രം ഭക്ഷിച്ച്, എടുത്താൽ പൊങ്ങാത്ത വർക്കൗട്ടും ചെയ്ത് ജീവിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇന്നത്തെ തലമുറ. എന്നാൽ ഇതിന്റെ അനന്തരഫലം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ?
ആരോഗ്യകരമായ ഭാരത്തിലും തീരെ താഴ്ന്ന ശരീരഭാരവും, വിശപ്പില്ലായ്മയും, വിഷാദ രോഗവും ഈ അമിത ‘ഫുഡ് കൺട്രോളിങ്ങ്’ വഴിയുണ്ടാകും. ഈ രോഗാവസ്ഥയെയാണ് അനോറക്‌സിയ എന്ന് വിളിക്കുന്നത്.
വെറും വിശപ്പിലായ്മയും, വിഷാദ രോഗവും മാത്രമല്ല അനോറക്‌സിയയുടെ അനന്തരഫലങ്ങൾ. ഹൃദ്‌രോഗം, ഓസ്റ്റിയോപോറോസിസ്, വന്ധ്യത തുടങ്ങി നിരവധി അസുഖങ്ങളും ഇതോടൊപ്പം വരും. ഇതിൽ നിന്ന് മുക്തമാകുക എന്നത് കഠിനമാണ്…എന്നാൽ ഈ ഭീകര രോഗത്തോട് പൊരുതി വിജയിച്ച യുവതിയാണ് വേര ഷൂൾസ്. ഇത് ഏവർക്കും പാഠമാകുന്ന അതിജീവനത്തിന്റെ കഥ….
അനോറക്‌സിയയുടെ പിടിയലമർന്ന വേര 2014 ലാണ് സാധാരണ ജീവിതത്തിലേക്കും ശരീരത്തിലേക്കും തിരിച്ചു വരണമെന്ന് തീരുമാനിക്കുന്നത്.
ഒരു ട്രെയിനറുടെ നിർദ്ദേശപ്രകാരമുള്ള ആരോഗ്യകരമായ വ്യായാമമായിരുന്നു ഇതിലേക്കുള്ള ആദ്യ ചവിട്ടുപടി. ജിമ്മിൽ പോയി തുടങ്ങിയതോടെ എല്ലും തോലും മാത്രമായിരുന്നു വേരയുടെ ശരീരത്ത് മസിൽ വന്ന് തുടങ്ങി.
ശേഷം ചിട്ടയായ ആഹാരം സമയാസമയങ്ങളിൽ കഴിക്കാനും തുടങ്ങിയതോടെ ശരീരത്ത് പ്രകടമായ മാറ്റം കണ്ടു തുടങ്ങി. 2014 ൽ വെറും 33 കിലോഗ്രാം മാത്രമായിരുന്നു വേരയുടെ ഭാരം.
ഇന്ന് 60 കിലോഗ്രാം ഭാരമുള്ള വേര ഒരു ജിം ട്രെയിനറാണ്. വേരയുടെ മാറ്റത്തിന്റെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. തന്നെ പോലെ അനോറക്‌സിയ എന്ന രോഗത്താൽ വലയുന്നവർക്ക് തന്റെ ജീവിതം മാതൃകയാകാൻകൂടി വേണ്ടിയാണ് വേര തന്റെ കഥയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
from anorexic to gym trainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here