കമ്മാരസംഭവം; ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

dileep dileep to answer about private security dileep went to dubai

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ജോയിന്‍ ചെയ്തു. കമ്മാരസംഭവം എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്. മലപ്പുറത്താണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. രതീഷ് അമ്പാട്ടിന്റെ ചിത്രമാണിത്. വേങ്ങരയിലാണ് ചിത്രീകരണം നടക്കുന്നത്. മുരളി ഗോപിയുടേതാണ്  തിരക്കഥ. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 20 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ചെന്നൈയിലാണ് ചിത്രത്തിന്റെ ബാക്കിഭാഗം ചിത്രീകരിക്കാനുള്ളത്.

Kammara-sambhavam-malayalam-movie-posterനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More