അമിത്ഷായുടെ വിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി

ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി അധ്യക്ഷന്റെ മതജാതി വിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അമിത്ഷായുടെ വിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല. അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പിണറായി വ്യക്തമാക്കി.
കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആർ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നുവെന്നും പിണറായി.
മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ
അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു. ബിജെപി അധ്യക്ഷന്റെ മതജാതിവിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല. അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളു.
കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആർ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നു.
താങ്കൾ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്. രാജ്യത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സി പി ഐ എമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാർച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. താങ്കൾക്കുള്ള പ്രേരണ ആർ എസ് എസ് ആജ്ഞയോ അതിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രണയമോ?
രണ്ടായാലും, ശ്രീ അമിത് ഷാ. ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് താങ്കളുടെ സഞ്ചാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here