ഐഫോണിൽ തകരാറുണ്ട്; തുറന്ന് സമ്മതിച്ച് ആപ്പിൾ അധികൃതർ

ആപ്പിളിന്റെ ഫഌഗ്ഷിപ്പ് ഫോണായ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയ്ക്ക് ബാറ്ററിയുടെ പ്രശ്‌നമുണ്ടെന്ന് തുറന്നു പറഞ്ഞ് ആപ്പിൾ അധികൃതർ.
ഫോൺ ചാർജിലിട്ട് അൽപ്പം കഴിഞ്ഞാൽ ബാറ്ററി വലുതാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചൈന, ഹോങ്കോങ്ങ്, ജപ്പാൻ എന്നിവിടങ്ങളിൽ ആറ് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് ആപ്പിൾ തന്നെ പറയുന്നത്.
എന്നാൽ ഫോണിൻറെ ബാറ്ററി വലുതായി ഫോണിൻറെ സ്‌ക്രീനിനെ ബാധിക്കുന്ന തരത്തിലാണ് പ്രശ്‌നം. ഇത് ഗുരുതര പ്രശ്‌നമല്ലെങ്കിലും 2016 ൽ സാംസങ്ങിൻറെ നോട്ട് 7 വ്യാപകമായി ബാറ്ററി പ്രശ്‌നം മൂലം പൊട്ടിത്തെറിച്ചത് സംഭവത്തെ ഗൗരവത്തോടെ കാണുവാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്. 2016 ൽ ബാറ്ററി പ്രശ്‌നം മൂലം സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.
സംഭവം ബാറ്ററി പ്രശ്‌നം തന്നെയാണെന്നാണ് ടെക് വിദഗ്ധരും പറയുന്നത്. ചൈനയിലും കിഴക്കൻ ഏഷ്യയിലും വിതരണം ചെയ്യപ്പെട്ട ഐഫോണുകളിലാണ് പ്രശ്‌നം എന്നതിനാൽ ഇത് ആഗോള പ്രശ്‌നം ആയിരിക്കില്ലെന്നും അഭിപ്രായമുണ്ട്.
problem in new iphone confirms apple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here