സർക്കാർ ഭൂമി കയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

സർക്കാർ ഭൂമി കൈയ്യേറിയ നടപടിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ആലപ്പുഴ കൈനകരി നോർത്ത് വില്ലേജിൽ സർക്കാർ ഭൂമി കൈയേറി നികത്തിയെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. 5 സെന്റ് സർക്കാർ വഴിയും 5 സെന്റ് പുറമ്പോക്കും കൈയ്യേറിയതിൽ ഭൂസംരക്ഷണ നിയപ്രകാരം നടപടി വേണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചു.
നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി വേണം. തോമസ് ചാണ്ടി ഭൂമി കയ്യേറി നികത്തിയെന്ന വില്ലേജ് ഓഫീസറുടേയും തഹസീൽദാരുടേയും റിപ്പോർട്ടുണ്ട്. കൈയേറി നികത്തിയ സ്ഥലത്ത് ലേക് പാലസ് വക എന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ടെന്നും കൈനകരി പഞ്ചായത്ത് മെമ്പർ
വിനോദ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നും ഹർജിയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. കേസ് നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here