Advertisement

ടെക്സാസില്‍ വെടിവെപ്പ്

October 10, 2017
Google News 0 minutes Read

യുഎസിലെ ടെക്സാസില്‍ വെടിവെപ്പ്. ടെക് യൂണിവേഴ്സിറ്റി ക്യാംപസിലാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. അക്രമി ഇപ്പോഴും ക്യാമ്പസിലുണ്ടെന്നാണ് സൂചന. ഇതെ തുടര്‍ന്ന് ക്യാമ്പസ് താത്കാലികമായി അടച്ചു. ഈ ക്യാമ്പസില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തുകയും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് കോളേജില്‍ വെടിവെപ്പ് ഉണ്ടായത്. അക്രമിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here