Advertisement

കുറഞ്ഞനിരക്കിൽ ഇൻറർനെറ്റ് സേവനം; കെഫോൺ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി

October 11, 2017
Google News 0 minutes Read
Kerala fibre optic network (K Fone)

പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ഇൻറർനെറ്റ് സേവനം നൽകുന്നതിനും വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വേഗം കൂടിയ ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും പ്രത്യേക കമ്പനി രൂപീകരിക്കാൻ തീരുമാനം. ഇതിനായി ആവിഷ്‌കരിച്ച കേരളാ ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് (കെഫോൺ) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്.

കെ.എസ്.ഇ.ബിയും, കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിക്കാനാണ് തീരുമാനം. വൈദ്യുതി ബോർഡിന്റെ വിതരണ സംവിധാനത്തിന് സമാന്തരമായി പുതിയ ഓപ്ടിക്കൽ ഫൈബർ ശൃംഖല ഉണ്ടാക്കാനാണ് പദ്ധതി. ഇതു വഴി 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് കണക്ഷൻ നൽകും. 1028 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here