തൈമൂറിന്റെ കാര്‍ബണ്‍ കോപ്പി ഇതാ

ഫോട്ടോയില്‍ തൈമൂറിനൊപ്പം കാണുന്നത് പട്ടൗഡി കുടുംബത്തിലെ അംഗമല്ല. ഈ കുഞ്ഞിന് സെയ്ഫുമായോ കരീനയുമായോ യാതൊരു ബന്ധവും ഇല്ല. ഇത് ദുബായിലുള്ള ഇനയ ഷോയിബ് എന്ന കൊച്ച് സുന്ദരിയാണ്. തൈമൂറിന്റെ അതേ കണ്ണുകളും, ഒാമനത്തവും ഉള്ള ഇനയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ തൈമൂറിന്റെ ആരാധകരും. തൈമൂറിന്റേയും ഇനയയുടേയും ചിത്രം ചേര്‍ത്ത് വച്ച് ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് വരെയുണ്ട്. ഇനയാ ആന്റ് തൈമൂര്‍ എന്നാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര്.
സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലിഖാന്റെ കുഞ്ഞാണിതെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. കാരണം ഇനയ എന്ന് തന്നെയാണ് സോഹയുടെ കുഞ്ഞ് രാജകുമാരിയുടെ പേരും. എന്നാല്‍ സോഹയുടെ മകളല്ല എന്നും വാര്‍ത്തകളുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു തൈമൂറിന്റെ ജനനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here