Advertisement

പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം ബലാത്സംഗക്കുറ്റം: സുപ്രീം കോടതി

October 11, 2017
2 minutes Read
sexual relationship with wife aged between 15 and 18 to be considered as rape says sc

15നും 18 നും ഇടയിൽ പ്രായമുള്ള ഭാര്യയുമായി ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥ റദ്ദാക്കി സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമെന്നാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായി (പെൺകുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. എന്നാൽ 15നും 18 നും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. പ്രായപൂർത്തിയാകാത്ത ഭാര്യക്ക് ഭർത്താവിനെതിരെ ഒരു വർഷത്തിനുള്ളിൽ പരാതി നൽകാമെന്നും കോടതി പറഞ്ഞു.

സന്നദ്ധ സംഘടനയായ ഇൻഡിപെൻഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

sexual relationship with wife aged between 15 and 18 to be considered as rape says sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top