വേങ്ങരയില്‍ പോളിംഗ് പുരോഗമിക്കുന്നു

വേങ്ങരയില്‍ പോളിംഗ് ആരംഭിച്ചു.മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ കെ എന്‍ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിപി പി ബഷീര്‍ മല്‍സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും എസ്ഡിപിഐയുടെ കെ.സി.നസീറുമാണ്. ലീഗിന് വെല്ലുവിളിയുയര്‍ത്തി, വിമതന്‍ കെ.ഹംസയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. രാവിലെ ഏഴ് മണിയോടെ പോളിംഗ് ആരംഭിച്ചു
വേങ്ങരയില്‍ 165 പോളിംഗ് സ്റ്റേഷനുകളുണ്ട്. ഇതില്‍ 148 പോളിംഗ് ബൂത്തുകളും ക്രമീകരിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തി എഴുപതിനായിരത്തി ആറ് വോട്ടർമാരാണ് വേങ്ങരയിൽ ഉള്ളത്. ഇതിൽ 87,748 പുരുഷന്മാരും 82,258 സ്ത്രീകളുമുണ്ട്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും വേങ്ങര ഉപതെരഞ്ഞെടുപ്പിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here