Advertisement

ഒറ്റപ്പെട്ട ഇഷ്ടക്കേടുകള്‍ കണക്കിലെടുക്കുന്നില്ല; വികസനവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ: മുഖ്യമന്ത്രി

April 12, 2018
Google News 0 minutes Read
Pinarayi Vijayan CM

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടമകളുടെ എതിര്‍പ്പും ഇഷ്ടക്കേടും കണക്കിലെടുത്ത് നാടിന്റെ വികസന പരിപാടികളില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമികളുടെ ഉടമസ്ഥര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കുകയും ചെയ്യും. ചില ഒറ്റപ്പെട്ട ഇഷ്ടക്കേടുകളുടെ പേരില്‍ ഒരു നാടിന്റെ തന്നെ വികസനപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെക്കുന്നത് ഉചിതമാണോ എന്ന് എല്ലാവരും ചിന്തിക്കണം.

ഉള്ള ഭൂമി വികസന പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം മനസിലാക്കി സർക്കാർ പ്രവർത്തിക്കും. അൽപം ബുദ്ധിമുട്ട് ഉണ്ടായാലും വികസനവുമായി മുന്നോട് പോകും അല്ലെങ്കിൽ അത്‌ നാളെയെ ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂരിലെ ബൈപ്പസ് നിർമ്മാണവും, മലപ്പുറ്റം ദേശീയപാത വികസനവുമായി ബന്ധപ്പെട വിഷയങ്ങളെക്കുറിച്ചാണ് പരാമർശം.  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here