ജയ് ഷായ്‌ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്‌ക്കെതിരെ ഉയരുന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹ. ജയ് ഷായ്‌ക്കെതിരായ ആരോപണം സർക്കാരിന് ധാർമികമായ തിരിച്ചടിയാണെന്നും യശ്വന്ത് സിൻഹ പറഞ്ഞു. ജയ് ഷായ്ക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഹാജരാകുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഡി അധികാരത്തിൽ വന്ന 2014 വരെ വൻ നഷ്ടത്തിലോടിയിരുന്ന ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എൻറർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2016 ആയപ്പോഴേയ്ക്കും 80.5 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here