ആമസോണിൽ നിന്ന് 21 കാരൻ വാങ്ങിയത് 166 ഫോൺ; തട്ടിയത് 50 ലക്ഷം; യുവാവ് പിടിയിൽ

ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിനെ കബളിപ്പിച്ച് ഇരുപത്തിയൊന്നുകാരൻ തട്ടിയത് ലക്ഷങ്ങൾ. ന്യൂഡൽഹി സ്വദേശിയായ ശിവ് ശർമയാണ് ഓൺലൈൻ വ്യാപാരരംഗത്തെ വമ്പനായ ആമസോണിനെ പറ്റിച്ചത്.
ആമസോണിൽനിന്ന് വില കൂടിയ ഫോണുകൾ ഓർഡർ ചെയ്യും. ഇവ കൈപ്പറ്റുകയും ഫോണുകൾ മറിച്ചു വിൽക്കുകയും ചെയ്യും. ശേഷം മൊബൈലുകൾ തനിക്ക് ലഭിച്ചിട്ടില്ലെന്ന് കാണിച്ച് ആമസോണിന് പരാതി നൽകുകയും പണം തിരികെ വാങ്ങുകയും ചെയ്യും. ഈ വർഷം ഏപ്രിൽ മേയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ശിവ് കൈക്കലാക്കിയത്. വടക്കൻ ഡെൽഹിയിലെ ത്രിനഗർ സ്വദേശിയായ ശിവ് ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയാണ്.
ആമസോൺ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് ശിവിനെ പിടികൂടിയിട്ടുണ്ട്. മൊബൈൽ വാങ്ങാൻ വ്യാജ പേരുകളും തെറ്റായ വിലാസവുമണ് ശിവ് നൽകിയിരുന്നത്. ഫോൺ കൈമാറാൻ വരുമ്പോൾ വിലാസം കണ്ടെത്താൻ സാധിക്കാതിരിക്കുകയും മടങ്ങിപ്പോവുകയും ചെയ്യും. തുടർന്ന് ഫോൺ വിതരണം ചെയ്യുന്നയാളെ ഫോണിൽ വിളിക്കുകയും മറ്റൊരിടത്ത് ഫോൺ എത്തിക്കാൻ ആവശ്യപ്പെടുകയാണ് പതിവ്. ശേഷം മൊബൈൽ ശിവ് കൈപ്പറ്റും. 166 ഓർഡറിനും ശിവ് ഇതേരീതിയാണ് പിന്തുടർന്നതതെന്ന് പോലീസ് പറഞ്ഞു.
ഓർഡർ ചെയ്യാനും ഫോൺ വിതരണം ചെയ്യാൻ വരുന്നയാളെ വിളിക്കാനുമായി നിരവധി വ്യാജ സിമ്മുകളാണ് ശിവ് ഉപയോഗിച്ചിരുന്നത്. ഇയാൾക്ക് 141 ൽ അധികം
സിമ്മുകൾ നൽകിയ സച്ചിൻ ജെയിൻ എന്ന മൊബൈൽ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 മൊബൈൽ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ്
ബുക്കുകളും ചെക്കുകളും ശിവിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന തുക കൂടാതെ 10 ലക്ഷം രൂപ മറ്റൊരാളുടെ പക്കൽ സൂക്ഷിക്കാനും ഇയാൾ ഏൽപ്പിച്ചിട്ടുണ്ട്.
youth cheated amazon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here