ആരുഷി തൽവാർ വധക്കേസ്: അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ആരുഷി തൽവാർ കൊലക്കേസിൽ അലഹബാദ് ഹൈകോടതി ഇന്ന് വിധി പറയും. ആരുഷിയുടെ മാതാപിതാക്കൾ പ്രതികളായ കേസിൽ ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഇന്ന് വിധി പറയുന്നത്.
ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറിനേയും നുപുൽ തൽവാറിനേയും കുറ്റക്കാരാക്കി നാലു വർഷത്തിനു ശേഷമാണ് കേസിൽ നിർണായക വിധി വരുന്നത്. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.
2008 മേയിലാണ് ആരുഷിയെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ വീട്ടുജോലിക്കാരൻ ഹേംരാജിനൊണ് സംശയിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ മൃതദേഹം ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാൽ ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കൾ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കോടതിയിൽ അറിയിച്ചത്.
arushi talwar muder case verdict today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here