Advertisement

ഹർദിക് പട്ടേലിനെതിരായ കേസ് പിൻവലിച്ചു

October 12, 2017
Google News 0 minutes Read
Hardik Patel BJP offered 1200 crore to backout from strike says hardik patel

ദേശീയ പതാകയെ അപമാനിച്ചെന്ന പേരിൽ ഗുജറാത്തിലെ പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഗുജറാത്ത് സർക്കാർ പിൻവലിച്ചു.
രാജ്‌കോട്ട് കളക്ടർ വിക്രന്ത് പാണ്ഡെയാണ് സർക്കാർ നിർദ്ദേശ പ്രകാരം കേസ് പിൻവലിക്കാനുള്ള ഉത്തരവ് പാസാക്കിയത്.

ഒപ്പം പട്യാദാർ അനാമത് ആന്തോളൻ പ്രവർത്തകരായ അഞ്ച് പേർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളും പിൻവലിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഇന്ത്യഓസ്‌ട്രേലിയ ഏകദിനം തടസ്സപ്പെടുത്താൻ ശ്രമിച്ച ഹർദിക് പട്ടേലിനെയും സംഘത്തെയും പോലീസ് തടഞ്ഞതിനെ തുടർന്ന് ഹർദിക് പട്ടേൽ കാറിനു മുകളിൽ കയറി നിന്നു കൈവശം ഉണ്ടായിരുന്ന ദേശീയ പതാകയെടുത്ത് വീശി. പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ ഹാർദിക് ദേശീയ പതാക കാലു കൊണ്ട് ചവിട്ടിയെന്നായിരുന്നു കേസ്.

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഹർദികിന് എതിരായകേസ് പിൻവലിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here