Advertisement

അമിത് ഷായുടെ മകൻ ജയ് ഷായെ പ്രതിരോധിച്ച് ആർഎസ്എസ്

October 12, 2017
Google News 0 minutes Read
amit sha jay sha

അമിത് ഷായുടെ മകൻ ജയ് ഷായ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതിരോധവുമായി ആർഎസ്എസ്. ആരോപണങ്ങൾക്ക് തെളിവുണ്ടാകണമെന്നും എങ്കിൽ മാത്രമേ അന്വേഷണത്തിൽ പ്രസക്തിയുള്ളു എന്നും ആർ എസ് എസ് നിലപാട് വ്യക്തമാക്കി.

ഭോപ്പാലിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആർഎസ് എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബേലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം ഉന്നയിച്ചവർതന്നെ തെളിയിക്കട്ടെ എന്നും ദത്താത്രേയ പറഞ്ഞു.

മോഡി അധികാരത്തിൽ വന്ന 2014 വരെ വൻ നഷ്ടത്തിലോടിയിരുന്ന ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എൻറർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2016 ആയപ്പോഴേയ്ക്കും 80.5 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here