സോളാർ കേസ്; ഗണേഷിനെതിരെ തെളിവ് തരാമെന്ന് ബിജു രാധാകൃഷ്ണൻ

സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ തെളിവ് നൽകാമെന്ന് ബിജു രാധാകൃഷ്ണൻ. ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു. മറ്റൊരു കേസിൽ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകൻ വഴി എഴുതി അറിയിക്കുകയായിരുന്നു ബിജു രാധാകൃഷ്ണൻ.
ഗണേഷിനെതിരെ സി ഡി ഉൾപ്പെടെയുള്ള വിവരങ്ങൾ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ കമ്മീഷന് കൈമാറാം. കേസിൽ ഉമ്മൻചാണ്ടി തന്നെ ബലിയാടാക്കിയതാണെന്നും ബിജു രാധാകൃഷ്ണൻ വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News