Advertisement

സോളാർ കേസ്; പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും

October 12, 2017
1 minute Read
solar case new investigation team to be assigned

സോളാർ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും. ലൈംഗിക പീഡനക്കേസിലും അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തിലും ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തേക്കും.

ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. മുൻ അന്വേഷണ സംഘം കുറ്റപത്രം നൽകിയിട്ടുള്ള 33 കേസുകളിൽ, ഉമ്മൻചാണ്ടിക്കും ഓഫീസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത.

സോളാർ പ്രതിയായ സ്ത്രീയുടെ കത്തിൽ ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെയും അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സോളാർ പ്രതിയായ സ്ത്രീ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ മാത്രമാണ് ബലാംത്സംഗത്തിന് കേസെടുത്തിട്ടുള്ളത്. മറ്റ് പരാതികൾ ഈ കേസിനൊടൊപ്പം അന്വേഷിച്ചുവരികയാണ്. പുതിയ സഹാചര്യത്തിൽ ഈ കേസും പുതിയ അന്വേഷണ സംഘത്തിന് കൈമാറും. കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ സ്ത്രീ ലൈംഗിക ആരോപണം ഉന്നയിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.

solar case new investigation team to be assigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top