പടക്ക നിരോധന ഉത്തരവിൽ വർഗീയത കലർത്തരുത് : സുപ്രീം കോടതി

ഡൽഹിയിൽ പടക്ക വിൽപ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനെ വർഗീയവത്കരിക്കരുതെന്ന് സുപ്രീം കോടതി. നിരോധനത്തിൽ ഇളവ് ആവശ്യപ്പെട്ട് ഒരു സംഘം വ്യാപാരികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു പരാമർശം. ഉത്തരവിൽ വർഗീയതയുടെ നിറം കലർത്താൻ ശ്രമിക്കുന്നതിൽ ദുഃഖമുണ്ടെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.
പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിന് മുൻപ് വിൽപ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഇത്തവണത്തേത് പടക്കങ്ങൾ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ പടക്കവിൽപ്പന നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ തലസ്ഥാനത്തെ പടക്കവിൽപ്പനക്കാരാണ് കോടതിയെ സമീപിച്ചത്.
dont mix relegion with court order imposing stay on cracker sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here