ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ ഇവരെക്കൂടി ഓര്‍ക്കണേ… വീഡിയോ വൈറല്‍

ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ പടക്കം പൊട്ടിക്കുന്നത് പതിവാണ്. എന്നാല്‍ പടക്കം പൊട്ടിക്കല്‍ അധികമാകുന്നത് ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി ‘സേ നോ ടു ക്രാക്കേഴ്‌സ്’ എന്ന ഹാഷ്ടാഗില്‍ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോ വൈറലാവുകയാണ്.

പടക്കം പൊട്ടുമ്പോഴുള്ള അമിത ശബ്ദം എങ്ങനെയാണ് മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ താഴെ വീഴുന്നതിന്റെയോ കപ്പ് താഴെ വീഴുന്നതോ ശബ്ദം പോലും പേടി ഉണ്ടാക്കും. പടക്കത്തിന്റെ ശബ്ദം അധികമാകുമ്പോള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെപ്പോലും ബാധിക്കും. കുട്ടികള്‍ കൂടുതല്‍ ദേഷ്യക്കാരും പുറത്തിറങ്ങാന്‍ മടിക്കുന്നവരുമാകും. ഇത്തരത്തില്‍ ഓരോ വ്യക്തികളെയും എങ്ങനെയാണ് പടക്കത്തിന്റെ അമിത ശബ്ദം ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top