രാജ്യത്ത് പടക്കങ്ങളുടെ നിർമ്മാണവും വിൽപ്പനയും നിരോധിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

sc to produce verdict on banning cracker

വായുമലിനീകരണം നിയന്ത്രിക്കാൻ രാജ്യത്ത് പടക്കങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ ഓഗസ്റ്റ് 28 ന് വാദം പൂർത്തിയായിരുന്നു.

പടക്ക നിർമ്മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് മുമ്പ് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top