Advertisement

സോളാര്‍; കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

October 13, 2017
Google News 1 minute Read
ummanchandi

സോളര്‍ കേസില്‍ കുഴങ്ങവെ അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. പരസ്യപ്രസ്താവനകളും വിലക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്‍, വി.എം. സുധീരന്‍, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരെയാണ് രാഹുല്‍ വിളിപ്പിച്ചത്. ഇന്നത്തെ ചര്‍ച്ചയില്‍ ആന്റണിയും പങ്കെടുക്കും.

 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here