ജി വി രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; രൂപേഷ് കുമാറും അനിൽഡ തോമസും മികച്ച താരങ്ങൾ

sports (1)

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ജി വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ബാഡ്മിന്റൺ താരം രൂപേഷ് കുമാറും വനിതാ വിഭാഗത്തിൽ അത്‌ലറ്റ് അനിൽഡ തോമസുമാണ് മികച്ച കായിക താരങ്ങൾക്കുള്ള പുരസ്‌കാരത്തിന് അർഹരായത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച സ്‌പോർട്‌സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മുസ്തഫ അബൂബക്കർ (മാധ്യമം) സ്വന്തമാക്കി.

മികച്ച സ്‌പോർട്‌സ് ജേർണലിസ്റ്റ് പി ജെ ജോസഫ് (മാതൃഭൂമി)നേടി. ഫുട്‌ബോൾ താരം വി പി സത്യനെ കുറിച്ചുള്ള കൃതിയ്ക്ക് ജിജോ ജോർജ് മികച്ച കായിക പുസ്തകത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഒളിമ്പ്യൻ സുരേഷ് ബാബു അവാർഡ് ഫുട്‌ബോൾ പരിശീലൻ ഗബ്രിയേൽ ഇ ജോസഫ് നേടി. രണ്ട് ലക്ഷം രൂപും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

കോളേജ് തലത്തിലുള്ള മികച്ച കായികാധ്യാപകനായി തെരഞ്ഞെടുത്തത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഫാദർ ടി ജോയിയെ ആണ്. സ്‌കൂൾ തലത്തിൽ മുണ്ടൂർ എച് എസ് എസിലെ എൻ എസ് സിജിൻ സ്വന്തമാക്കി. തലശ്ശേരി ബ്രണ്ണൻ കോളേജ് ആണ് മികച്ച കായിക നേട്ടം കൈവരിച്ച കേളേജ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top