കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20; ടിക്കറ്റ് വിൽപ്പന 16 മുതൽ

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടി-2- മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഈ മാസം 16 മുതൽ തുടങ്ങും.
www.federalbank.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് വിൽപ്പന. അടുത്ത മാസം 7 ന് വൈകിട്ട് ഏഴിനാണ് മത്സരം.
അപ്പർ ലെവൽ ടിക്കറ്റുകൾക്ക് 700 രൂപ, ലോവർ ലെവൽ ടിക്കറ്റുകൾക്ക് ആയിരം പ്രീമിയം ടിക്കറ്റുകൾക്ക് രണ്ടായിരം എന്നിങ്ങനെയാണ് നിരക്ക്. അയ്യായിരം വിദ്യാർത്ഥകൾക്ക് മുന്നൂറ്റമ്പത് രൂപ നിരക്കിൽ അപ്പർ ലെവൽ ടിക്കറ്റുകൾ നൽകും. ഓൺലൈൻ വിൽപ്പനയ്ക്ക് പുറമേ നവംബർ 30 മുതൽ ഫെഡറൽ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട നാൽപ്പത്തൊന്നു ശാഖകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും.
india newzealand t 20 tickets up for sale from 16th
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News