Advertisement

രോഹിത് ഇന്ത്യയുടെ ടി-20 നായകനായില്ലെ നഷ്ടം ഇന്ത്യക്ക് തന്നെയെന്ന് ഗംഭീർ; അനുകൂലിച്ച് മൈക്കൽ വോൺ

November 11, 2020
Google News 3 minutes Read
Rohit Sharma captain Gambhir

രോഹിത് ശർമ്മ ഇന്ത്യയുടെ ടി-20 നായകൻ ആയില്ലെങ്കിൽ നഷ്ടം ഇന്ത്യക്ക് തന്നെയാണെന്ന് മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. മുൻ ഇംഗ്ലണ്ട് ടീം നായകൻ മൈക്കൽ വോണും രോഹിതിൻ്റെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തി. രോഹിതിൻ്റെ കീഴിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം ഐപിഎൽ കിരീടം നേടിയതിനു പിന്നാലെയാണ് ഇവരുടെ അഭിപ്രായ പ്രകടനം.

Read Also : ഐപിഎൽ 13ആം സീസൺ: ​അതിശയിപ്പിച്ചവർ ഇവർ

“രോഹിത് ഇന്ത്യയുടെ ക്യാപ്റ്റൻ ആയില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമാണ്, രോഹിത്തിൻ്റേതല്ല. ടീം നല്ലതാവണം എന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. എന്നാൽ നല്ല ക്യാപ്റ്റൻ, മോശം ക്യാപ്റ്റൻ എന്ന് അളക്കുന്നതിനുള്ള അളവ് കോൽ എന്താണ്? ഇതിൽ എല്ലാവർക്കും ഒരേ അളവുകോലാവണം. രോഹിത് അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കാണ് തന്റെ ടീമിനെ നയിച്ചത്”- ഗൗതം ഗംഭീർ പറഞ്ഞു.

“ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാവുന്നത് രണ്ട് ലോകകപ്പും മൂന്ന് ഐപിഎൽ കിരീടവും നേടിയതിനാലാണ്. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ രോഹിതാണ് ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ. അതുകൊണ്ട് തന്നെ രോഹിത് ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റനോ ടി-20 ക്യാപ്റ്റനോ എങ്കിലും ആയില്ലെങ്കിൽ നഷ്ടം ഇന്ത്യക്ക് തന്നെയാണ്. കോലി മോശം ക്യാപ്റ്റൻ ആയതുകൊണ്ടല്ല. ലിമിറ്റഡ് ഓവറിൽ രോഹിത് എത്ര മികച്ച ക്യാപ്റ്റനാണെന്ന് അയാൾ തന്നെ തെളിയിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ക്യാപ്റ്റൻസിയും ഇന്ത്യക്ക് പരിഗണിക്കാം.”- ഗംഭീർ കൂട്ടിച്ചേർത്തു.

രോഹിത് ടി-20 ക്യാപ്റ്റനായാൽ അത് കോലിയെ സഹായിക്കുമെന്നായിരുന്നു മൈക്കൽ വോണിൻ്റെ അഭിപ്രായം. ടി-20 എങ്ങനെ ജയിക്കണമെന്ന് രോഹിതിന് അറിയാമെന്നും ഇന്ത്യയെ ടി-20കളിൽ രോഹിത് നയിക്കണമെന്നതിൽ സംശയങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights Rohit Sharma should be the Indian T20 captain Gautam Gambhir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here