ടി പി കേസിൽ ഒത്തുതിർപ്പ് നടന്നിട്ടില്ല; വി ടി ബൽറാമിനെ തള്ളി ചെന്നിത്തല

ടി പി ചന്ദ്രശേഖരൻ വധക്കേസ് ഒത്തുതീർപ്പാക്കിയെന്ന വി ടി ബൽറാം എംഎൽഎയുടെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി വധക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫുമായി യാതൊരുവിധ ഒത്തുതീർപ്പും നടന്നിട്ടില്ല. വളരെ കൃത്മയാണ് ആ യുഡിഎഫ് ടി പി കേസ് കൈകാര്യം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ അന്വേഷണം ആരംഭിച്ചെന്ന് പ്രഖ്യാപിച്ചതോടെ ടി പി കേസിലെ ഒത്തുതീർപ്പിന് പ്രതിഫലമായി സോളാർ കേസ് കണക്കാക്കിയാൽ മതിയെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇനിയെങ്കിലും മുതിർന്ന നേതാക്കന്മാർ ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here