നാടിനെ വിറപ്പിച്ച കടുവയ്ക്ക് വൈദ്യുതി ലൈനിൽ കുടുങ്ങി അന്ത്യം

tiger (1)

നാഗ്പൂരിൽ കഴിഞ്ഞ ആറ് മാസമായി നാട്ടിലിറങ്ങി ആളുകളെ വിറപ്പിച്ച കടുവയ്ക്ക് ഒടുവിൽ വൈദ്യുതി ലൈനിൽ കുടുങ്ങി അന്ത്യം. നാഗ്പൂരിലെ അമരാവതി, വാർധ പ്രദേശങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ ചത്തത്. മഹാരാഷ്ട്ര സിന്ധി വിഹാരിലെ ഒരു കൃഷിയിടത്തിൽനിന്നാണ് ജഡം കണ്ടെത്തിയത്.

ഈ പ്രദേശത്തിന് 500 കി മീറ്റർ അകലെ ബോർ കടുവ കേന്ദ്രമുണ്ട്. പ്രദേശവാസികൾക്കും കന്നുകാലികൾക്കും ഒരേപോലെ ഭീഷണിയായ കടുവയുടെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

തുടർന്ന് വനംവകുപ്പ് കടുവയെ പിടികൂടാൻ വിവിധ വഴികൾ നോക്കിയെങ്കിലും പിടികൊടുക്കാതിരുന്ന കടുവ ഒടുവിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ചത്തത്. രണ്ട് കോടി രൂപയാണ് ഈ കടുവയെ 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിഞ്ഞ 78 ദിവസങ്ങളായി ചെലവായതെന്ന് സർക്കാർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top