യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍

യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. തെക്കന്‍ ദില്ലിയിലെ സൈദുലജബിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് ഇങ്ങനെ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വിപിന്റെ സുഹൃത്തിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് പരാതി പൊലീസില്‍ നല്‍കിയിരുന്നു. പൊലീസും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരുവെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം അടഞ്ഞുകിടന്ന വിപിന്റെ സഹൃത്ത്ബാദല്‍ മണ്ഡലിന്റെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാദല്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here